2008, നവംബർ 13, വ്യാഴാഴ്‌ച

ദൈവത്തിനെ വിഢ്ഢിയാക്കുന്നവര്‍

രോഗമുള്ളവന്‍ ദൈവത്തെപ്പറ്റിയും
മരണത്തെപ്പറ്റിയും ചിന്തിക്കുന്നു.
രോഗം മാറിയവന്‍ ദൈവത്തേയും
മരണത്തെയും വെല്ലുവിളിക്കുന്നു..!

പണമില്ലാത്തവന്‍ ദൈവത്തെപ്പറ്റിയും
നിധിയെപ്പറ്റിയും ചിന്തിക്കുന്നും
നിധികിട്ടിയവന്‍ ദൈവത്തേയും
ഭാഗ്യത്തേയും തള്ളിപ്പറയുന്നു..!

പട്ടിണിയുള്ളവന്‍ വിശപ്പിനെപ്പറ്റി
ദൈവത്തിനോട് പരാതിപ്പെടുന്നു.
വിശപ്പു മാറിയവന്‍ പണത്തിനുവേണ്ടി
ദൈവത്തിനോട് പ്രാര്‍ത്ഥിക്കുന്നു
ദൈവം കനിഞ്ഞവന്‍ കൂടുതല്‍ കൂടുതല്‍
പണസമ്പാദനമാര്‍ഗ്ഗങ്ങളെപ്പറ്റിമാത്രം ചിന്തിക്കുന്നു...!

ആവശ്യം കഴിഞ്ഞാലിനിയെന്തിനീശന്‍
ആസ്തിയുണ്ടെങ്കിലേവരും നാസ്തികര്‍...!

8 അഭിപ്രായങ്ങൾ:

  1. Paalam Kadakkuvolam naarayana......naarayana..........
    paalam kadannal..............

    മറുപടിഇല്ലാതാക്കൂ
  2. വിശക്കുന്നവനു മുന്നില്‍ അപ്പമായി അവതരിയ്ക്കുമ്പോഴും..ദൈവത്തിനറിയാം. മനുഷ്യന്‍ ഒരിയ്ക്കല്‍ തള്ളിപറയുമെന്ന്‌!!!

    ചിന്തകള്‍ക്ക്‌ അശംസകള്‍!!!

    മറുപടിഇല്ലാതാക്കൂ
  3. "രോഗമുള്ളവന്‍ ദൈവത്തെപ്പറ്റിയും
    മരണത്തെപ്പറ്റിയും ചിന്തിക്കുന്നു.
    രോഗം മാറിയവന്‍ ദൈവത്തേയും
    മരണത്തെയും വെല്ലുവിളിക്കുന്നു..!"

    അത് സത്യം!

    മറുപടിഇല്ലാതാക്കൂ
  4. ആവശ്യം കഴിഞ്ഞാലിനിയെന്തിനീശന്‍...

    അത് ശരിയാകാം . പാലം കടക്കുവോളം മതിയല്ലോ .

    മറുപടിഇല്ലാതാക്കൂ
  5. ദൈവം രോഗിയേയും
    തെണ്ടിയേയും തേടുന്നു
    രോഗിക്ക് ആരോഗ്യവും
    തെണ്ടിക്ക് സമ്പത്തും
    കാട്ടി പ്രലോഭിപ്പിക്കുന്നു
    ശാപവും നരകവും കാട്ടി
    ഭീഷണിപ്പെടുത്തുന്നു

    എന്നിട്ടും വഴങ്ങാത്തവരെ
    സമ്പത്തും ആരോഗ്യവും
    നല്കിയനുഗ്രഹിക്കുന്നു
    കാരണം അവന്‍ കരുണാനിധിയാവുന്നു. :)

    എന്ന് സസ്നേഹം
    പഞ്ഞരവാദി
    ഒപ്പ്

    മറുപടിഇല്ലാതാക്കൂ

കോപ്പി റൈറ്റ്