2015, ജൂൺ 8, തിങ്കളാഴ്‌ച

മൗനം

മൗനം;
മയില്‍പ്പീലിപോലെ പെറ്റ് പെരുകാനായിരുന്നില്ല
പ്രണയപുസ്തകത്തിലൊളിപ്പിച്ചത്..
എന്നിട്ടും..

മൗനം;
വഴിയോരത്തെ നിഴല്‍ക്കാടുകളില്‍ തൂവലുകളായ്
പാറിവീണതിനു പിന്നാലെയാണു നീ..
എന്നിട്ടും..

മൗനം;
കലാലയത്തിലിന്ന് അവസാനദിനം..
ഒരു വരിയിലെഴുതിത്തീര്‍ക്കാന്‍ കടലാസു നീട്ടി
എന്നിട്ടും..

മൗനം;
ഇടനാഴിയിലെ ഇരുട്ടളക്കുന്ന പ്രാവിന്റെ
നേര്‍ത്ത കുറുകലില്‍ ഉടഞ്ഞുപോയി..
എന്നിട്ടും..
#‎
എന്നിട്ടും‬
.. എന്നിട്ടും..ഒരു കുന്തോമില്ല..ഉടഞ്ഞു വീണ മൗനത്തിന്റെ കഷണങ്ങള്‍ വാരിപ്പെറുക്കി ആക്രിക്കാര്‍ക്ക് തൂക്കി വിറ്റു..ഹും..

5 അഭിപ്രായങ്ങൾ:

കോപ്പി റൈറ്റ്