2013, ഏപ്രിൽ 29, തിങ്കളാഴ്‌ച

മുട്ടക്കവിത.!മുട്ടകിട്ടിയാല്‍ അപ്പൊ പൊട്ടിക്കും
പെട്ടെന്ന് ബുള്‍സൈ ആയി
അല്ലെങ്കില്‍ റോസ്റ്റോ ഓംലറ്റോ...!

മുട്ട വിരിഞ്ഞാല്‍ നൂറ് ദിവസം
കാത്തിരിക്കില്ല, അരിഞ്ഞ്
പൊരിച്ച് അര്‍മ്മാദിക്കും..!!

മുംബൈയിലും ഡല്‍ഹിലും
മാത്രമല്ല ഇങ്ങ് കേരളത്തിലും
പൊരിക്കാനും മരിക്കാനും മുട്ടകള്‍..!

മുട്ടകഴിച്ചിട്ടിനിയും ദഹിക്കാത്തോര്‍
മുട്ടിനു മുട്ടിനു കോടതി കയറിയിറങ്ങും
മുട്ടന്‍മന്ത്രിമാര്‍ , പ്രജകള്‍ ..മുട്ടാളന്മാര്‍..

മൊട്ടയടിച്ചാ മുട്ടന്മാരുടെ
മൊട്ടത്തലയില്‍ പുട്ടിയടിക്കാന്‍
മുട്ടക്കിനിയും ഉറപ്പില്ലാത്തോര്‍ ..!

മുട്ടയിടുന്നാ കോഴി പറഞ്ഞു
മുട്ടകളാണെന്നുടെ ശാപം..
മുട്ടാളന്മാര്‍ നാടിന് ശാപം..!!

2 അഭിപ്രായങ്ങൾ:

  1. കോഴികള്‍ ഞങ്ങടെ മുട്ടകള്‍ കൊണ്ട് തടിച്ചുകൊഴുത്തുവളര്‍ന്നവരേ.....

    എന്ന് വിഡി രാജപ്പന്‍ ഒരു പാരഡി എഴുതിയിരുന്നു പണ്ട്

    അതോര്‍മ്മ വന്നു

    മറുപടിഇല്ലാതാക്കൂ

കോപ്പി റൈറ്റ്