2012, ഒക്‌ടോബർ 10, ബുധനാഴ്‌ച

ത്ഫൂ...!!


ത്ഫൂ....
മലര്‍ന്ന് കിടന്ന് തുപ്പി..
മുഖത്ത് തന്നെ വീണു..ത്ഫൂ ..
ചരിഞ്ഞ് കിടന്ന് തുപ്പി..
അപ്പുറത്തിരുന്നൊരുവന്‍
തോര്‍ത്തിനാല്‍ മുഖം തുടച്ചു..ത്ഫൂ..
തുപ്പി നാറ്റിക്കാനായ്
ഒരു ജീവിതം..!

2012, ഫെബ്രുവരി 20, തിങ്കളാഴ്‌ച

ദൈവത്തിന്‍റെ തീട്ടം..!!

വഴിവാണിഭത്തിന്‍റെ കൌതുകം
 കാലുകളില്‍ കൊളുത്തിപ്പിടിക്കുന്നു.
 നിരത്തിലലറുന്നു വികൃതമായി
കാതടയ്പ്പിക്കുമീ രൌദ്രഭാവങ്ങള്‍
മല്ലിട്ട്, സുല്ലിട്ട് പിന്‍വാങ്ങിപലരും
മുന്നിട്ട്, പിന്നിട്ട് നേടിയോര്‍ ഇവര്‍

പ്രവാചകന്‍റെ ഒരു പിടി മുടി,
ഒരു കത്രിക, ചെരുപ്പ് , പിഞ്ഞാണം
ലേലമുറപ്പിക്കാന്‍ വെമ്പുന്നൊരീ
വാണിഭക്കാരന്‍റെ വാക്ധോരണി
മുന്നോട്ട് നടന്നിട്ട് കണ്ടതോ
മുണ്ടിട്ട്, ഇരുന്നിട്ട് വില്‍ക്കുന്നു
  ‘’ദൈവത്തിന്‍റെ തീട്ടം..‘’

കോപ്പി റൈറ്റ്